
മലപ്പുറം: ജില്ലയിലെ ചേലേമ്പ്ര പൈങ്ങോട്ടൂരില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൻ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തു.
രഹസ്യവിവരത്തെത്തുടർന്ന് തേഞ്ഞിപ്പലം പോലീസും കൊണ്ടോട്ടി ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ റെയ്ഡില്‍ 1013 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കും.
പൈങ്ങോട്ടൂർ സ്വദേശിയായ വടക്കാഞ്ചേരി യാസറിന്റെ വീട്ടിലായിരുന്നു പരിശോധന. മയക്കുമരുന്നിന് പുറമെ 21 ലക്ഷം രൂപ വാക്കിടോക്കി, ഒരു ലാപ്ടോപ്പ്,ഒരു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്ന്’ അളക്കാനുപയോഗിക്കുന്ന വിവിധതരം തുലാസുകള്‍ എന്നിവയും കണ്ടെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധന സമയത്ത് പ്രതിയായ യാസർ വീട്ടിലുണ്ടായിരുന്നില്ല. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ മാതാപിതാക്കളെയും ഒരു സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.



