play-sharp-fill
വൻലഹരിമാഫിയയുടെ പ്രധാനകണ്ണിയായ ഹെമ്മയ്ക്ക് ആ‍ജ്ഞാനുവർത്തികളായ ന​ഗരത്തിലെ ​ഗുണ്ടാ സംഘങ്ങൾ; കൊച്ചിയിലെ ലഹരിവിപണനക്കാരിയെ അറിയാമായിരുന്നുവെങ്കിലം പലരും പുറത്തു പറയാതിരുന്നത് ഇവരെ പേടിച്ച്; അറിയപ്പെടുന്ന മോഡൽ കൂടിയായ ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് എക്‌സൈസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

വൻലഹരിമാഫിയയുടെ പ്രധാനകണ്ണിയായ ഹെമ്മയ്ക്ക് ആ‍ജ്ഞാനുവർത്തികളായ ന​ഗരത്തിലെ ​ഗുണ്ടാ സംഘങ്ങൾ; കൊച്ചിയിലെ ലഹരിവിപണനക്കാരിയെ അറിയാമായിരുന്നുവെങ്കിലം പലരും പുറത്തു പറയാതിരുന്നത് ഇവരെ പേടിച്ച്; അറിയപ്പെടുന്ന മോഡൽ കൂടിയായ ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് എക്‌സൈസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ എം.ഡി.എം.എയുമായി പിടികൂടിയ യുവതിയെ കുറിച്ച് എക്‌സൈസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. അർത്തുങ്കൽ നടുവിലപറമ്പിൽ വീട്ടിൽ റോസ് ഹെമ്മയ്ക്ക് (ഷെറിൻ ചാരു29) പിന്നിൽ പ്രവർത്തിക്കുന്നത് വൻലഹരിമാഫിയ. ഭർത്താവിൽ നിന്ന് അകന്നു കഴിയുന്ന ഹെമ്മ അടുത്തിടെയാണ് കൊച്ചിയിലെത്തിയത്. സാധാരണ കുടുംബത്തിലെ അംഗമായ ഇവരെക്കുറിച്ച് നാട്ടുകാർക്ക് കാര്യമായ അറിവില്ല. ലഹരിമാഫിയ നൽകുന്ന മയക്കുമരുന്ന് ഹെമ്മയാണ് കൊച്ചിയിൽ വിറ്റഴിച്ചിരുന്നത്. ഒരു ഇടപാടിൽ നിന്ന് ആയിരം രൂപവരെ ഇവർക്ക് കമ്മിഷനായി ലഭിച്ചിരുന്നതായാണ് എക്‌സൈസ് പറയുന്നത്.

ന​ഗരത്തിലെ ​ഗുണ്ടാ സംഘങ്ങളും റോസ് ഹെമ്മയുടെ ആ‍ജ്ഞാനുവർത്തികളായതിനാൽ ആരും അവരെ ചോദ്യം ചെയ്യാൻ പോലും മുതിർന്നിരുന്നില്ല. അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതീ യുവാക്കൾ ആഡംബര വാഹനങ്ങളിലെത്തുന്ന ഹെമ്മയെക്കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും ഗുണ്ടാ സംഘങ്ങളുമായി ഇവർക്ക് ബന്ധമുള്ളതിനാൽ പേടിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു പറഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറിയപ്പെടുന്ന മോഡൽ കൂടിയായ ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങൾ ലഹരിമാഫിയയെ സംബന്ധിച്ച് കൃത്യമായ ധാരണ നൽകുന്നതാണ് എന്നാണ് റിപ്പോർട്ട്. വിവാദമായ ഒരു കേസിലെ പ്രതിയുമായി നിൽക്കുന്ന ചിത്രങ്ങളും ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്.

വിശദമായ അന്വേഷണത്തിനായി ഹെമ്മയെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് എക്‌സൈസ്. കഴിഞ്ഞ ദിവസമാണ് ഹെമ്മയെ എറണാകുളം എൻഫോഴ്സ്‌മെന്റ് അസി. കമ്മിഷണർ ബി. ടെനമോന്റെ മേൽനോട്ടത്തിലുള്ള സ്‌പെഷ്യൽ ആക്ഷൻ ടീം പിടികൂടിയത്. 1.90 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

കൊച്ചിയിലെ ലഹരി ഉപയോഗിക്കുന്നവരുമായി ആഴത്തിൽ ബന്ധമുള്ള ഹെമ്മ ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് വിറ്റയിച്ചിരുന്നത്.