ബസിലെ യാത്രക്കാരനായ യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി

Spread the love

മാനന്തവാടി: ബസിലെ യാത്രക്കാരനായ യുവാവില്‍ നിന്ന്  എംഡിഎംഎ പിടികൂടി. മലപ്പുറം മുന്നിയൂര്‍ ചേറശ്ശേരി വീട്ടില്‍ എ.പി ഷക്കീല്‍ റുമൈസ് (29) എന്നാളിൽ നിന്നാണ് 29.662 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്.

video
play-sharp-fill

കേരളത്തിലേക്ക് അതിര്‍ത്തി കടക്കാന്‍ കാട്ടിക്കുളം ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കര്‍ണാടകയില്‍ നിന്നും എത്തിയ ഡില്‍എല്‍ടി ബിഗ് ബസിലെ യാത്രക്കാരനായിരുന്നു ഷക്കീല്‍ റുമൈസ്. പൊലീസ് യുവാവിന്റെ ട്രാവല്‍ ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. 2024-ല്‍ ലഹരിക്കടത്തിനിടെ ഇയാൾ എക്‌സൈസിൻ്റെ പിടിയിലായിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിനൊപ്പം തിരുനെല്ലി പോലീസ് കൂടി പരിശോധനക്കുണ്ടായിരുന്നു. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌.ഒ എം. ബിജു, എസ്.ഐ കെ.കെ. സോബിന്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group