എംഡിഎംഎയുമായി കമ്മീഷണറോഫീസ് വളപ്പിൽ; ചോദ്യം ചെയ്തപ്പോൾ ബിനാലെ പരിപാടിക്ക് കമ്മീഷണറെ ക്ഷണിക്കാനെന്ന് പ്രതി; നാടകീയ രംഗങ്ങൾക്ക് ഒടുവിൽ കുടുങ്ങി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : സിറ്റി പൊലീസ് കമ്മീഷണറോഫീസ് വളപ്പിൽ നിന്ന് എംഡിഎംഎയുമായി ഒരാളെ പിടികൂടി. കണ്ണൂർ സ്വദേശി ഒമർ സുൻഹറിനെയാണ് പൊലീസും എക്സൈസ് സംഘവും ചേർന്ന് പിടികൂടിയത്. എക്സൈസ് സംഘം പിന്തുടരുന്നതറിഞ്ഞ് രക്ഷപ്പെടാൻ വേണ്ടി ഇയാൾ കമ്മീഷണർ ഓഫീസിലേക്ക് കയറുകയായിരുന്നുവെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.

ബുധനാഴ്ച വൈകീട്ടോടെയാണ് നഗരത്തിൽ നാടകീയമായ സംഭവങ്ങളുണ്ടായത്. കോഴിക്കോട്ടെ ഒരു പ്രദർശന മേളയിക്കിടെ എംഡിഎംഎ കൈമാറാൻ ആളുകളെത്തുന്നുവെന്ന് എക്സൈസിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒമറിന്റെ വാഹനം പിന്തുടരുകയായിരുന്നു എക്സൈസ് സംഘം. ഇത് മനസ്സിലാക്കിയ ഇയാൾ കമ്മീഷണറോഫീസിലേക്ക് വാഹനം തിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദർശനത്തിന്റെ സംഘാടകനാണെന്നും കമ്മീഷണറെ ക്ഷണിക്കാനെത്തിയതാണെന്നും എന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കമ്മീഷണറോഫീസിൽ വച്ച് എക്സൈസ് പിടികൂടിലെന്ന ധാരണയിലാണ് ഇയാൾ കയറിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

തുടർന്ന് പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടി. 15 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഗോവ കേന്ദ്രീകരിച്ച മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് സംശയിക്കുന്നത്. ഇയാൾ ആർക്കാണ് എംഡിഎംഎ കൈമാറാൻ ശ്രമിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.