
എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍; പിടിയിലായത് വില്‍പ്പനക്കിടെ; 6.67 ഗ്രാം എംഡിഎംഎയും ഇലക്‌ട്രോണിക് ത്രാസും സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു
സ്വന്തം ലേഖിക
കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫ്(19) ആണ് പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്കുമരുന്ന് വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തുവെച്ചാണ് നൗഫിനെ പിടികൂടിയത്. 6.67 ഗ്രാം എംഡിഎംഎയും ഇലക്‌ട്രോണിക് ത്രാസും ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി.
അടിവാരം പെട്രോള്‍ പമ്പിന് സമീപത്ത് കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Third Eye News Live
0