ലക്കിടിയില്‍ വാഹന പരിശോധനയ്ക്കിടെ എം ഡി എം എ യുമായി യുവാവ് യുവതിയും അറസ്റ്റിൽ

Spread the love

കല്‍പ്പറ്റ:  ലക്കിടിയില്‍ വാഹന പരിശോധനയ്ക്കിടെ എം ഡി എം എ യുമായി യുവാവ് യുവതിയും അറസ്റ്റിൽ.

കോഴിക്കോട് അരീക്കോട് ഷഹല്‍ വീട്ടില്‍ ഷാരൂഖ് ഷഹില്‍ (28) തൃശ്ശൂര്‍ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്ബില്‍ വീട്ടില്‍ ഷബീന ഷംസുദ്ധീന്‍ എന്നിവരാണ് പിടിയില്‍ ആയത്. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു.

വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ യുവാവും യുവതിയും മാത്രമുള്ള കാറും കല്‍പ്പറ്റ ഭാഗത്തേക്കായി എത്തി. നിര്‍ത്താന്‍ ആവശ്യപ്പെട്ട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ തന്നെ വാഹനത്തിലുണ്ടായിരുന്നവര്‍ പരുങ്ങലിലായി. ഇതോടെ വനിത ഉദ്യോഗസ്ഥരടക്കം കാറിനുള്ളില്‍ വിശദമായി പരിശോധന തുടങ്ങി.4.41 ഗ്രാം എംഡിഎംഎ ആണ് ഇരുവരില്‍ നിന്നുമായി പിടിച്ചെടത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സര്‍ക്കിളിലെയും, റെയിഞ്ചിലെയും ഉദ്യോഗസ്ഥരും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്.

പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ജിഷ്ണു, പ്രിവന്റീവ് ഓഫീസര്‍മാരായ പി കൃഷ്ണന്‍കുട്ടി, കെ എം അബ്ദുല്‍ ലത്തീഫ്, എ എസ് അനീഷ്, പി ആര്‍ വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി മുഹമ്മദ് മുസ്തഫ, സാദിഖ് അബ്ദുള്ള, വികെ. വൈശാഖ്, എം വി പ്രജീഷ്, ഇബി അന, ഇ ബി, സാദിഖ് അബ്ദുള്ള വനിത എക്‌സൈസ് ഓഫീസറായ കെ.വി. സൂര്യ എന്നിവരും ഉണ്ടായിരുന്നു.