കോഴിക്കോട് 15 ലക്ഷത്തിന്‍റെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

Spread the love

 

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് പാളയത്തിനു സമീപം 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചക്കുംകടവ് സ്വദേശി രജീസിനെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.

ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ബംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനക്ക് എത്തിച്ചതാണ് ലഹരിമരുന്നെന്ന് എക്സൈസ് സംഘം കണ്ടെത്തി. വിപണിയില്‍ 15 ലക്ഷം രൂപ വരെ വിലയുള്ള ലഹരിമരുന്ന് ആണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group