കോട്ടയത്ത് വൻ ലഹരി വേട്ട ; കാരാപ്പുഴ സ്വദേശി 38.76 ഗ്രാം എംഡിഎംഎ യുമായി പിടിയിൽ ; പിടിയിലാകുന്നത് ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയത്ത് മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാപ്പുഴ പുന്നപറമ്പിൽ വീട്ടിൽ സുരേഷ് മകൻ ഗോകുൽ (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വില്പനയ്ക്കായി എം.ഡി.എം.എ യുമായി എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം വെസ്റ്റ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ 38.76 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിൽ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. ഇയാൾ ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ യുമായി വരുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാവുന്നത്. ഇയാളുടെ ജീൻസിന്റെ പോക്കറ്റിൽ പൊതിഞ്ഞ് ടേപ്പ് കൊണ്ട് ഒട്ടിച്ച് സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. ഇയാൾ കോട്ടയം സബ് ജയിലിൽ സുന്ദർ എന്നയാൾക്ക് എം.ഡി.എം.എ എത്തിച്ചു കൊടുത്ത കേസിൽ പോലീസിന്റെ പിടിയിൽ ആവുകയും തുടർന്ന് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.
ജില്ലാ നാർക്കോട്ടിക്സെൽ ഡി.വൈ.എസ്.പി ജോൺ സി, കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി, കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ, എസ്.ഐ ശ്രീജിത്ത് റ്റി, കൂടാതെ DANSAF ടീമും ആണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഇയാൾക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.