
കാറിന്റെ സീറ്റിനടിയിൽ രഹസ്യ അറയിൽ 150 ഗ്രം എംഡിഎംഎ; കാസർകോട് ദമ്പതികൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്
സ്വന്തം ലേഖകൻ
കാസർകോട്: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്നതിനിടയിൽ ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. സർകോട് ചട്ടഞ്ചാൽ സ്വദേശിയായ അബൂബക്കർ(37), ഭാര്യ അമീന അസ്ര(23), ബെംഗളൂരു സ്വദേശികളായ വസീം(32), സൂരജ് (32)എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ ബേക്കൽ പോലീസ് പിടികൂടിയത്.
ഇവർ കർണാടക രജിസ്ട്രേഷൻ നമ്പർ കാറിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്നു. കാറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച 150 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബേക്കൽ പോലീസ് ഉദുമ പള്ളത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്. ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയും കാസർകോട് കേന്ദ്രീകരിച്ച് നേരിട്ട് ലഹരി മരുന്ന് വിൽപന നടത്തിയിരുന്ന ആളുകളാണ്. മറ്റു രണ്ട് പേർ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചു നൽകിയവരാണെന്നാണ് പോലീസ് പറയുന്നത്.
ഇവർക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കണ്ണൂർ കാസർകോട് ജില്ലകളിൽ ഇവർക്ക് നിരവധി ഇടപാടുകാർ ഉണ്ട്. പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെ ഉടൻ പിടികൂടാനാകുമെന്നാണ് പോലീസ് പോലീസ് പറയുന്നത്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ നിർദ്ദേശാനുസരണം ജില്ലയിൽ ഉടനീളം മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീർ ബാബു,സനീഷ് കുമാർ. എ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് ബി.എം. ഉണ്ണികൃഷ്ണൻ, നികേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.