
കണ്ണൂർ: ശ്രീകണ്ഠാപുരത്ത് ട്രാവലറില്‍ കടത്തുകയായിരുന്ന എംഡി എംഎയുമായി യുവാവ് അറസ്റ്റില്‍. കോട്ടപ്പറമ്പ് സ്വദേശി കളരി കുന്നേല്‍ റാഷിദ് (33) ആണ് അറസ്റ്റിലായത്.
ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി എച്ച് നസീബിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടപ്പറമ്പ് മേഖലയിൽ നിന്ന് 26.851 ഗ്രാം എംഡിഎംഎയും KL-04-AD-8158 നമ്പർ ട്രാവലറും പിടികൂടിയത്.
അസി. എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വാസുദേവൻ പിസി, പ്രകാശൻ പി വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ രഞ്ജിത് കുമാർ പി എ ,പ്രദീപൻ എം വി, ഷഫീക്ക് എം എം,,ഷാജി കെ വി , സിവില്‍ എക്‌സൈസ് ഓഫീസർമാരായ രമേശൻ എം, ശ്യാംജിത്ത് ഗംഗാധരൻ, മല്ലിക പി കെ, സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർ കേശവൻ ടി എം എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


