എം.ഡി.എം.എയും കഞ്ചാവുംമായി യൂട്യൂബർ യുവതിയെ പിടികൂടി എക്സൈസ്; ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടിവീണത്

Spread the love

 

കൊച്ചി: പ്രശസ്ത യൂട്യൂബിലെ വ്ളോഗറായ സ്വാതി കൃഷ്ണ ലഹരിമരുന്നുമായി പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

 

കൊച്ചി എക്സൈസിന്‍റെ ഏറെനാളായുള്ള നിരീക്ഷണത്തിനൊടുവിലാണ് 28 കാരിയായ സ്വാതിക്ക് പിടിവീണത്. എറണാകുളം കാലടിയില്‍ നിന്നാണ് ലഹരി പദാര്‍ത്ഥങ്ങളുമായി കുന്നത്തുനാട് സ്വദേശിയാ സ്വാതി കൃഷ്ണ എക്സൈസിന്റെ പിടിയിലായത്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലടക്കം സിന്തറ്റിക് ലഹരിമരുന്നുകളടക്കം എത്തിച്ച്‌ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സ്വാതിയെന്നാണ് വ്യക്തമാകുന്നത്. ഇവരില്‍ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

കാലടി എക്സൈസ് ഇൻസ്പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വാതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസര്‍ ടി വി ജോണ്‍സണ്‍, സിവില്‍ എക്സൈസ് ഓഫിസര്‍ രഞ്ജിത്ത് ആര്‍ നായര്‍, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ കെ എം തസിയ, ഡ്രൈവര്‍ സജീഷ് എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് യുവതിയെ എം ഡി എം എയുമായി കയ്യോടെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group