
സ്വന്തം ലേഖിക
തിരുവനന്തപുരം : തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പിടികൂടി. ടാറ്റൂ സ്റ്റുഡിയോയുടെ മറവില്‍ നടന്ന ലഹരി കച്ചവടമാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
തമ്പാനൂർ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്നാണ് 78. 78 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പിടിച്ചെടുത്ത എംഡിഎംഎക്ക് മൂന്ന് ലക്ഷം രൂപ വിലവരും. വരുന്ന ദിവസങ്ങള്‍ ടാറ്റൂ സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group