കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയില്‍; കോളേജ് വിദ്യാർത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം

Spread the love

എറണാകുളം: കോതമംഗലത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി.

video
play-sharp-fill

ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് 37 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

ബെംഗളൂരുവില്‍ നിന്നും എത്തിച്ച ലഹരിമരുന്ന് കോതമംഗലത്തെ കോളേജ് വിദ്യാർത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടത്തുന്ന വലിയൊരു ലഹരി ശൃംഖലയുടെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംശയിക്കുന്നു.

ഇടപാടുകള്‍ക്കായി ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസ് തീരുമാനം.