തൊടുപുഴ ബസ് സ്റ്റാൻഡിൽ വൻ ലഹരി മരുന്നു വേട്ട; 4.18 ഗ്രാം എംഡിഎംഎയും നൈട്രോസെപാം ഗുളികകളുമയി രണ്ട് പേര്‍ പോലീസ് പിടിയിൽ

Spread the love

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ എംഡിഎംഎയുമായി രണ്ടുപേർ  പിടിയിൽ. മട്ടാഞ്ചേരി സ്വദേശി ഫൈസല്‍ (30), ഫോർട്ട് കൊച്ചി സ്വദേശി ആഷിഖ് (33) എന്നിവരെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് 4.18 ഗ്രാം എംഡിഎംഎയും നൈട്രോസെപാം ഗുളികകളും കണ്ടെടുത്തു. തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡില്‍ വെച്ചാണ് ഇവരെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ലഹരി വസ്തുക്കളുടെ വിതരണ ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group