ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത്: പാഴ്സൽ സർവീസിലൂടെ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവും 6 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം എംഡിഎംഎയും, പാഴ്സലിന്റെ  നീക്കം അറിയാനുള്ള ജിപിഎസും എക്സൈസ് പിടികൂടി

Spread the love

 

മാനന്തവാടി: ജിപിഎസ് ഘടിപ്പിച്ച ലഹരിക്കടത്ത് കയ്യോടെ പിടികൂടി എക്‌സൈസ് ഉദ്യോഗസ്ഥർ. മാനന്തവാടിയിൽ രണ്ട് കിലോ കഞ്ചാവും 200 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

 

എ വൺ ട്രാവൽസിൻ്റെ പാഴ്സൽ സർവ്വീസിൽ കൊടുത്തുവിട്ട് പെട്ടിയിൽ നിന്നും എംഡിഎമ്മും കഞ്ചാവും കണ്ടെത്തി. പാഴ്‌സലിൻെറ നീക്കമറിയാനായി ജി.പി.എസ്. തിരഞ്ഞെടുത്ത ഉപകരണങ്ങളും ഉദ്യോഗസ്ഥരും പിടിച്ചെടുത്തു.

 

ബസിൻ്റെ അടിഭാഗത്തെ ക്യാബിനുള്ളിൽ കാർഡ് ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി കടത്ത് . പാഴ്സൽ ബെംഗളൂരുവിൽ നിന്നും മലപ്പുറത്തേക്ക് അയച്ചതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജിപിഎസ് സംവിധാനം മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർഡ് ബോർഡ് പെട്ടിയുടെ മധ്യഭാഗത്തായി ഘടിപ്പിച്ച നിലയിലായിരുന്നു. ആറ് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് പെട്ടിയിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group