
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന: ലഹരി മരുന്ന് കച്ചവടത്തിനിടയിൽ ടെക്നോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ, 32 ഗ്രാം എംഡിഎംഎ യും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു
തിരുവനന്തപുരം: കഴക്കൂട്ടത്ത് മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. മുരുക്കുംപുഴ സ്വദേശിയായ മിഥുൻ മുരളി (27) ടെക്നോപാർക്കിലെ പ്രമുഖ ഐ ടി കമ്പനിയായ യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരനാണ് പിടിയിലായത്. ഇയാളിൽ നിന്നും 32 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും, മയക്കു മരുന്ന് വിറ്റ വകയിൽ നിന്നുള്ള 75,000 രൂപയും പിടികൂടി.
ആറ്റിപ്ര വില്ലേജിൽ മൺവിള വാഴപ്പണ ദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെയിലാണ് എക്സൈസ് സംഘം പിടികൂടുന്നത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ബി സഹീർഷായും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0