
യോദ്ധാവ് പരിപാടിയുടെ ഉദ്ഘാടന ദിവസം തന്നെ എംഡിഎംഎ വേട്ട അട്ടിമറിച്ച് എക്‌സൈസ് വകുപ്പ്; മുണ്ടക്കയത്തെ എംഡിഎംഎ വേട്ടയില്‍ കുടുങ്ങിയത് പരല്‍മീനുകള്‍ മാത്രം; മൊത്തവിതരണക്കാരായ വമ്പന്‍ സ്രാവുകളെ സംരക്ഷിക്കുന്നത് എക്‌സൈസിലെ ഒരു സംഘം; ലഹരിക്കടത്തിന് ഉപയോഗിക്കുന്നത് മുണ്ടക്കയം സ്വദേശിയായ എഎസ്‌ഐയുടെ ഭാര്യയുടെ പേരിലുള്ള ഹോണ്ടാ സിറ്റി കാര്‍
സ്വന്തം ലേഖകന്‍
കോട്ടയം: ജില്ലയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയും, കഞ്ചാവുമായി വന്ന സംഘത്തെ പൊന്‍കുന്നം എക്സൈസ് സംഘം മുണ്ടക്കയത്തു നിന്നും അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്.
മുണ്ടക്കയം കോരുത്തോട് ആലഞ്ചേരിൽ വീട്ടിൽ അരുൺ ജോൺ (22), കളപ്പുരതൊട്ടിയിൽ അനന്തു കെ ബാബു (22), തോണിക്കവയലിൽ ജിഷ്ണു സാബു (27)ചിറ്റടി ട്രോപ്പിക്കൽ പ്ലാന്റേഷൻ ഭാഗത്ത് കൊട്ടപ്പടിക്കൽ അഖിൽ എം കെ എന്നിവരേയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ നിന്നും 2.5 ഗ്രാം എം.ഡി.എം.യും, 2.5 ഗ്രാം കഞ്ചാവുമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
എന്നാല്‍ ഈ കേസ് അട്ടിമറിക്കാന്‍ എക്‌സൈസിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. മുണ്ടക്കയത്തിന് സമീപം മുപ്പത്തിയഞ്ചാം മൈലില്‍ നിന്ന് പിടികൂടിയ ഈ യുവാക്കള്‍ ലഹരി കടത്ത് സംഘത്തിന്റെ ഏറ്റവും അവസാനത്തെ കണ്ണിയാണ്, വെറും പരല്‍മീനുകള്‍ മാത്രം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎയും കഞ്ചാവും എത്തിക്കുന്ന വെറും ക്യാരിയര്‍മാരാണിവർ
ഇവരെ പിന്തുടര്‍ന്നാല്‍ ലഹരികടത്ത് സംഘത്തിന്റെ തലപ്പത്ത് എത്താമെങ്കിലും എക്‌സൈസ് കേസന്വേഷണം ക്യാരിയര്‍മാരുടെ അറസ്റ്റില്‍ അവസാനിപ്പിക്കുകയാണ് പതിവ്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. മുണ്ടക്കയത്തിന് സമീപം മുപ്പത്തഞ്ചാം മൈലിൽ തന്നെയുള്ള യുവാക്കളാണ് ഈ സംഘത്തിന്റെ തലവന്മാര്‍. പക്ഷേ, ഈ വമ്പന്‍ സ്രാവുകളിലേക്ക് കേസന്വേഷണം എത്താതിരിക്കാന്‍ എക്‌സൈസിലെ തന്നെ ഒരു സംഘം ഇവർക്ക് കാവലുണ്ട്.
ലഹരിക്കച്ചവടത്തിന് പൊലീസുള്‍പ്പെടെ പങ്ക് പറ്റുന്നുണ്ടെന്നതിന് തെളിവാണ് മുണ്ടക്കയത്തും ഇടുക്കിയിലും പാഞ്ഞ് പോകുന്ന ഒരു ഹോണ്ടാ സിറ്റി കാര്‍. എംഡിഎംഎ വിതരണത്തിന് ഉപയോഗിക്കുന്നത് മുണ്ടക്കയം സ്വദേശിയായ എഎസ്‌ഐയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഹോണ്ടാസിറ്റി കാറാണെന്ന രഹസ്യവിവരം തേർഡ് ഐ ന്യൂസിന് ലഭിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് തൊഴിലോ മറ്റ് വരുമാനങ്ങളോ ഒന്നും ഇല്ല. അങ്ങനെയുള്ള യുവതി പിന്നെ എങ്ങനെയാണ് 15 ലക്ഷം വിലമതിക്കുന്ന ഹോണ്ടാസിറ്റി കാർ വാങ്ങിയതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഈ ഹോണ്ടാസിറ്റി കാറില്‍ കറങ്ങിനടന്നാണ് യുവാക്കളുടെ ലഹരിക്കടത്ത്. എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നതാകട്ടെ ഇടുക്കിയിലെ ഉന്നതനായ രാഷ്ട്രീയ നേതാവും.
ലഹരിക്കടത്തിനെതിരെ യോദ്ധാക്കളായി പൊതുസമൂഹത്തിലിറങ്ങേണ്ടവര്‍ തന്നെ ലഹരിക്കടത്തിന് കൂട്ടുനില്‍ക്കുന്നത് ദയനീയമാണ്. മദ്യത്തിന്റെയോ കഞ്ചാവിന്റെയോ ദോഷങ്ങളല്ല സിന്തറ്റിക് ഡ്രഗ്‌സായ എംഡിഎംഎയും, എല്‍എസ്ഡിയും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളിലുള്ളത്.
മാനസികനില തെറ്റി, കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അറയ്ക്കാത്ത യുവതലമുറയെ ആവും ഈ സിന്തറ്റിക് ഡ്രഗസ് സൃഷ്ടിച്ചെടുക്കുക. മുഖ്യമന്ത്രി പോലും ലഹരിക്കെതിരെ പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുമ്പോഴാണ്, വമ്പന്‍ സ്രാവുകളുടെ ഓരാശം പറ്റി കേസുകള്‍ ഒതുക്കാന്‍ എക്‌സൈസിലെയും പൊലീസിലെയും ഒരു സംഘം ഏതറ്റം വരെയും പോകുന്നത്. ക്യാരിയര്‍മാരെയല്ല, അവരെ ഉപയോഗപ്പെടുത്തി വന്‍ ഇടപാടുകള്‍ നടത്തുന്നവരെ കുടുക്കിയെങ്കില്‍ മാത്രമേ ‘യോദ്ധാവ’് വിജയം കാണൂ..!