മസാജിംഗ് സെൻ്ററിൻ്റെ മറവിൽ എംഡിഎംഎ വിൽപന; ചാലുകുന്നിലെ ഓർക്കിഡ് സ്പാ ഉടമ ശരത് അറസ്റ്റിൽ; ശരത്തിന്റെ ഉടമസ്ഥതയിൽ ഏറ്റുമാനൂരിലും, ചാലുകുന്നിലും, ഉപ്പൂട്ടിക്കവലയിലുമുള്ള സ്പാകളിലും മസാജിംഗിൻ്റെ മറവിൽ നടക്കുന്നത് ലഹരിക്കച്ചവടം

Spread the love

കോട്ടയം: മസാജിങ് സെന്ററിൻ്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ.

കോട്ടയം അറുത്തൂട്ടി കവലയിലെ വീട്ടിൽ വെസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ അര ലക്ഷം രൂപയും, 0.61 ഗ്രാം എംഡിഎംഎയുമായി ചേർത്തല കുറുപ്പംകുളങ്ങര അനുഭവനത്തിൽ ശരത് (31) ആണ് പിടിയിലായത്.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചാലുകുന്ന്, അറുത്തൂട്ടി കവല, ഉപ്പൂട്ടി കവല എന്നിവിടങ്ങളിൽ മസാജ് സെന്റർ നടത്തി വരികയായിരുന്നു ശരത്. ഇതിനു പുറമേ ഏറ്റുമാനൂർ അമ്പലത്തിന് എതിർവശത്തും ഇയാൾ മസാജ് സെൻ്റർ നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാലുകുന്നിലെ ഓർക്കിഡ് സ്പാ അനധികൃതമായും ലൈസൻസ് ഇല്ലാതെയും നടത്തുന്നതായി മാസങ്ങൾക്ക് മുമ്പ് തേർഡ് ഐ ന്യൂസ് നിരന്തരമായി വാർത്ത എഴുതിയതിനെത്തുടർന്ന് പൂട്ടിയിരുന്നു. എന്നാൽ കഴിഞ്ഞമാസം മുതൽ സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിക്കുന്നുണ്ട്.

വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ആർ പ്രശാന്ത്കുമാർ, എസ് ഐ വി.വിദ്യ, എഎസ്ഐമാരായ സി. എ.രാജേഷ്, പത്മകുമാർ എന്നിവരടങ്ങിയ സംഘം അറുത്തൂട്ടി കവലയിലെ വീടുവളഞ്ഞ് ശരത്തിനെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.