കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംയുമായി നൃത്ത അധ്യാപകൻ പിടിയിൽ; ബംഗളൂരുവിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്ന് കൊല്ലം ജില്ലയിൽ ചില്ലറ വിൽപ്പന നടത്തി; അധ്യാപകന്റെ കെണിയിൽ നിരവധി വിദ്യാർത്ഥികളെന്നും സൂചന

Spread the love

കൊല്ലം: കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നൃത്ത അധ്യാപകൻ പിടിയില്‍. പാറപ്പുറം സ്വദേശി ശ്യാമിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കൊല്ലം ജില്ലയിൽ ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു ശ്യാമെന്ന് എക്സൈസ് വ്യക്തമാക്കി.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറെ നാളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു ശ്യാം. എംഡിഎംഎ അര ഗ്രാമിന് രണ്ടായിരം രൂപ നിരക്കിലായിരുന്നു കച്ചവടം. ശ്യാമിന്‍റെ ലഹരി മരുന്ന് വിൽപ്പനയെക്കുറിച്ചു രഹസ്യ വിവരം കിട്ടിയ എക്സൈസ് കുണ്ടറ ചെറുമാട് കൃഷിഭവനിൽ വച്ചു പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും 6 ഗ്രാം എം.ഡി.എം.എ എക്സൈസ് കണ്ടെടുത്തു. വിൽപ്പന നടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.

നൃത്ത അധ്യാപകനായ പ്രതി നിരവധി വിദ്യാർഥികളെയും കെണിയിൽ വീഴ്ത്തിയതായാണ് സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group