കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; ഒരു കിലോയോളം എംഡിഎംഎയുമായി 50-കാരൻ പിടിയില്‍

Spread the love

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ദമാമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ തൃശൂര്‍ കൊരട്ടി സ്വദേശി പഴക്കര വീട്ടില്‍ എ ലിജീഷ്(50) ആണ് അറസ്റ്റിലായത്.

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ 21 പാക്കറ്റുകളായി ഒളിപ്പിച്ച്‌ കടത്താനാണ് പ്രതിയായ ലിജീഷ് ശ്രമിച്ചത്. 21 പാക്കറ്റുകളിലായി ഒരു കിലോയോളം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍ നിന്ന് ഡാന്‍സാഫും കരിപ്പൂര്‍ പൊലീസും ചേര്‍ന്ന് കണ്ടെടുത്തത്. കഴിഞ്ഞ മൂന്നാം തീയതിയാണ് ലിജീഷ് ദമാമിലേക്ക് പോയത്.