വില്‍പനക്കായി എത്തിച്ച നാലര ഗ്രാം എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്നുപേർ പോലീസിന്റെ പിടിയിൽ

Spread the love

താമരശേരി : വില്‍പനക്കായി എത്തിച്ച നാലര ഗ്രാം എംഡിഎംഎയുമായി ദമ്ബതികളടക്കം മൂന്നുപേരെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു.

താമരശേരി കാപ്പുമ്മല്‍ അതുല്‍ (30), കാരന്തൂർ ഒഴുക്കര ഷമീഹ മൻസില്‍ അനസ് (30), ഇയാളുടെ ഭാര്യ നസീല (32) എന്നിവരെ താമരശേരി പോലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.

താമരശേരി ബൈപാസ് റോഡില്‍ മദർ മേരി ഹോസ്പിറ്റലിന് സമീപത്തുള്ള ഓട്ടോ വർക്ക് ഷോപ്പിന് മുന്നില്‍ മയക്ക് മരുന്ന് വില്‍ക്കാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലാവുന്നത്. അതുല്‍ ഇതിന് മുൻപും രണ്ടു തവണ എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി സ്ത്രീകളെ ഉപയോഗിച്ചാണ് അതുലും സംഘവും മയക്കുമരുന്ന് കടത്തുന്നത്. വിദ്യാർഥികള്‍ക്ക് അടക്കം ലഹരി മരുന്നു വില്‍ക്കുന്ന ഇയാള്‍ സ്ഥിരമായി പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ താമരശേരി കോടതി റിമാൻഡ് ചെയ്തു.