
കോട്ടയം : ലഹരി വിൽപ്പനയ്ക്കിടെ രാമപുരത്ത് എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. അലക്സ് ടി.എ(23), ശ്രീഹരി( 20,) എന്നിവരാണ് അറസ്റ്റിലായത്.രാമപുരം താമരക്കാട് ഭാഗത്ത് രണ്ട് യുവാക്കൾ ലഹരി വില്പന നടത്തുന്നതായി വിവരം ലഭിച്ചതനുസരിച്ച്. രാമപുരം എസ്എച്ച്ഒ അഭിലാഷ്കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സുമേഷ് കുമാർ പി.എസ്,എസ് സിപി ഒ വിശാൽ, സിപി ഒ മാരായ മോഹൻ, ശ്യാം ടി ശശി, എന്നിവർ അടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തുകയും പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിടികൂടി. നിയമപ്രകാരമുള്ള നടപടികൾക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച പ്രതികൾക്കെതിരെ രാമപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.