കൊച്ചി: ഈസ്റ്റർ വിഷു പ്രമാണിച്ച് വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും എത്തിച്ച 5.599 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.
എറണാകുളം ജില്ലയിലെ തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ TW/PR/21 നമ്പർ ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ നിന്നാണ് പ്രതി പിടിയിലായത്.
കണ്ണൂർ സ്വദേശിയായ അനൂപ് എ കെ(24) ആണ് പിടിയിലായത്. എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ ധീരു ജെ അറയ്ക്കൽ, സെയ്ദ് വി. എം, ജിഷ്ണു, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന വി. ബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group