മലപ്പുറത്ത് വൻ ലഹരി വേട്ട ; 265 ഗ്രാം എം ഡി എം എയുമായി മൂന്ന് പേർ പിടിയിൽ

Spread the love

നിലമ്പൂർ : മലപ്പുറം നിലമ്പൂരിൽ വൻ ലഹരിവേട്ട. വടപുറത്ത് എംഡിഎംഎയുവുമായി മൂന്ന് പേരെയാണ് എക്‌സൈസ് പിടികൂടിയത്.

video
play-sharp-fill

നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, തിരുവമ്പാടി മാട്ടുമല്‍ ഷാക്കിർ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ കാറില്‍ നിന്നും പതിമൂന്നര ലക്ഷം രൂപ വരുന്ന 265 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലും സംഘവുമാണ് ലഹരി മരുന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group