നിർത്തിയിട്ട കാറിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ ; സീറ്റിനടിയിൽ ഒളിപ്പിച്ച 7.030 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തു

Spread the love

കാഞ്ഞങ്ങാട് : നിർത്തിയിട്ട സ്കോർപിയോയില്‍ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഭീമനടി കുന്നംകൈ സ്വദേശിയും ഞാണിക്കടവില്‍ താമസക്കാരനുമായ കെ കെ നൗഫൽ(40) ആണ് പിടിയിലായത്.

video
play-sharp-fill

പടന്നക്കാട് ടൗണില്‍ വച്ച്‌ ഹോസ്ദുർഗ് എസ്‌ഐ എൻ അൻസാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ സീറ്റിന്റെ അടിയില്‍ സൂക്ഷിച്ച 7.030 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. എംഡിഎംഎ കടത്താൻ ഉപയോഗിച്ച കെഎല്‍ 14 ജി 9080 നമ്പർ സ്കോർപിയോയും പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group