video
play-sharp-fill

ബംഗളൂരു ടൂ കേരള! ആഡംബര ബസിൽ ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎ കടത്താൻ ശ്രമം; 3 യുവാക്കൾ പിടിയിൽ

ബംഗളൂരു ടൂ കേരള! ആഡംബര ബസിൽ ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎ കടത്താൻ ശ്രമം; 3 യുവാക്കൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ആഡംബര ബസിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി നാസിഫ് (26), തിരുവനന്തപുരം ആനയറ സ്വദേശികളായ നിഖിൽ ലാൽ (33), രാഹുൽ (29) എന്നിവരെയാണ് അമരവിള ചെക് പോസ്റ്റിൽ പിടികൂടിയത്.

ഇവർ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിപ്പുള്ള 60 ഗ്രാം എംഡിഎംഎ ആണ് അമരവിളയിൽ എക്സൈസ് സംഘം പിടികൂടിയത്.ആനയറ സ്വദേശികളായ നിഖിൽ ലാലും രാഹുലും തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കടത്ത്, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകളിൽ പൊലീസും എക്സൈസും തിരയുന്ന പ്രതികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണ അമരവിള ചെക് പോസ്റ്റിൽ എംഡിഎംഎ പിടികൂടിയതായി എക്സൈസ് അറിയിച്ചു.
പ്രതിയാകുന്നതിൽ കുടുതലും വിദ്യാർത്ഥികൾ ആണെന്നും എക്സൈസ് പറയുന്നു.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുന്ന ലഹരി വസ്തുക്കൾ സ്കൂളുകൾ കോളേജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ആണെന്നും എക്സെസ് സംഘം പറഞ്ഞു.

Tags :