അന്യസംസ്ഥാനത്തു നിന്നും കാറിൽ കടത്താൻ ശ്രമിച്ച 54 ഗ്രാം എംഡിഎംഎ യുമായി 3 യുവാക്കൾ അറസ്റ്റിൽ

Spread the love

 

സുൽത്താൻ ബത്തേരി:കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ മുഹമ്മദ് അര്‍ഷാദ് (31), മുഹമ്മദ് ഷമീം (25), പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഹാഷിം (27)  എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സുൽത്താൻ ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

 

മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറില്‍ കടത്തുകയായിരുന്ന 54.09 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.