പോലീസിനെ കണ്ടപ്പോൾ കൈ ചുരുട്ടിപ്പിടിക്കലും പരുങ്ങലും; വില്‍ക്കാൻ വേണ്ടി കൈയില്‍ പിടിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍

Spread the love

മലപ്പുറം: മലപ്പുറം പേരശ്ശന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പേരശന്നൂര്‍ സ്വദേശി ഷഹബാ ഷഹബാസാണ് പിടിയിലായത്.

കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘം പേരശന്നൂര്‍ പോസ്റ്റ് ഓഫീസ് ഹില്‍ടോപ് റോഡിലൂടെ പട്രോളിങ് നടത്തുന്നതിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവാവിൻ്റെ പക്കല്‍ നിന്ന് 1.260 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇത് വില്‍ക്കാൻ വേണ്ടി കൈയില്‍ വെച്ചതാണെന്ന് പൊലീസ് പറയുന്നു.

റോഡരികിലുള്ള കുറ്റിക്കാടുകള്‍ക്ക് സമീപത്ത് നിന്ന ഷഹബാസ് പൊലീസ് വാഹനം കണ്ടതിനെ തുടര്‍ന്ന് കൈ ചുരുട്ടിപ്പിടിക്കുകയും പരുങ്ങുകയും ചെയ്തു. സംശയം തോന്നിയ പൊലീസ് സംഘം വാഹനം നിർത്തി പുറത്തിറങ്ങി ഇയാളെ ചോദ്യം ചെയ്തു. ചുരുട്ടിപ്പിടിച്ച കൈ തുറന്നതോടെയാണ് എംഡിഎംഎ സൂക്ഷിച്ച ചെറിയ പാക്കറ്റ് കണ്ടെത്തി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group