എംഡിഎംഎ വില്‍പ്പനക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപോയി

Spread the love

തൃശ്ശൂർ നെടുപുഴയിൽ എംഡിഎംഎ വിറ്റതിന് പിടിയിലായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയിബെംഗളൂരുവില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ഹോട്ടല്‍മുറിയില്‍ നിന്നും പ്രതി രക്ഷപ്പെടുകയായിരുന്നു.നെടുപുഴയിലെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിവില്‍പന നടത്തിയ കേസിലെ പ്രതിയായ മനക്കൊടി സ്വദേശി ആല്‍വിനാണ് പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞത്.

video
play-sharp-fill

നെടുപുഴയിലെ വീട്ടില്‍ എംഡിഎംഎ വില്‍ക്കുന്നതായി വിവരം ലഭിച്ചതോടെ ഈ മാസം ആദ്യം ആല്‍വിനെ പിടികൂടാന്‍ പോലീസ് രാത്രി വാടക വീട്ടിൽ എത്തിയിരുന്നു.ഉദ്യോഗസ്ഥരെ തള്ളി മാറ്റി സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ആല്‍വില്‍ ബെംഗളൂരുവിലും ഡല്‍ഹിയിലും ആഴ്ചകള്‍ ഒളിവിൽ കഴിഞ്ഞിരുന്നു.പിന്നീട് മടങ്ങി തൃശൂരിലെത്തിയതോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടിയത്.

പ്രതിയുമായി തെളിവെടുപ്പിനായി ബംഗളൂരിലേക്ക് പോയ പോലീസ് രാത്രി ഹൊസൂരിലെ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു.പോലീസുകാർ ഉറങ്ങിയ സമയത്ത് കട്ടിലിനോട് ചേർന്ന് ബന്ധിച്ച വിലങ്ങ് അഴിച്ചുമാറ്റിയാണ് പ്രതി രക്ഷപ്പെട്ടത് എന്നാണ് സൂചന.പ്രതിക്കായി പോലീസ് ഊർജ്ജിത അന്വേഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group