video
play-sharp-fill

സ്കൂട്ടറിൽ ലഹരി മരുന്നുമായി പോകവേ പൊലീസ് പൊക്കി..! പതിനേഴര ​ഗ്രാം എംഡിഎംഎയുമായി  രണ്ടു യുവതികൾ പിടിയിൽ

സ്കൂട്ടറിൽ ലഹരി മരുന്നുമായി പോകവേ പൊലീസ് പൊക്കി..! പതിനേഴര ​ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : മാരക ലഹരി മരുന്നായ
എംഡിഎംഎയുമായി രണ്ടു യുവതികള്‍ പിടിയിൽ. ചൂണ്ടല്‍ സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ കരുവാഞ്ച ആലക്കോട് സ്വദേശി പ്രിയ (30) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത് .

കൂനംമൂച്ചിയില്‍ സ്‌കൂട്ടറില്‍ എംഡിഎംഎയുമായി പോകുമ്ബോഴാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും പതിനേഴര ഗ്രാം എംഡി എം എ പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി വില്‍പന ശ്യംഖലയിലെ കണ്ണികളാണ് ഇവരെന്നും ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ സുരഭി ഫിറ്റ്‌നസ് ട്രെയിനറും പ്രിയ ഫാഷന്‍ ഡിസൈനറാണെന്നും പൊലീസ് പറഞ്ഞു.

കുന്നംകുളം എ.സി.പി ടി.എസ് സിനോജും ഇന്‍സ്‌പെക്ടര്‍ ഷാജഹാനും അടങ്ങിയ സംഘമാണ് യുവതികളെ അറസ്റ്റ് ചെയ്തത്.

Tags :