video
play-sharp-fill

മുണ്ടക്കയത്തെ 23 കാരനും ബ്ലേഡ്; ബൈക്കും, കാറും  പണയം പിടിച്ച് കൊള്ളപലിശക്ക് പണം നല്കുന്നു; പത്തു സെൻറിലെ മുൻ ചുമട്ടുകാരനായ കൊള്ള പലിശക്കാരൻ തകർത്തത് നിരവധി കുടുംബങ്ങളെ; കേറ്ററിംങ് സർവ്വീസുകാരനായ കരാട്ടേക്കാരൻ നടത്തുന്നത് പത്താംകളം

മുണ്ടക്കയത്തെ 23 കാരനും ബ്ലേഡ്; ബൈക്കും, കാറും പണയം പിടിച്ച് കൊള്ളപലിശക്ക് പണം നല്കുന്നു; പത്തു സെൻറിലെ മുൻ ചുമട്ടുകാരനായ കൊള്ള പലിശക്കാരൻ തകർത്തത് നിരവധി കുടുംബങ്ങളെ; കേറ്ററിംങ് സർവ്വീസുകാരനായ കരാട്ടേക്കാരൻ നടത്തുന്നത് പത്താംകളം

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: 23 കാരനും ബ്ലേഡ്; ബൈക്കും, കാറും പണയം പിടിച്ച് കൊള്ളപലിശക്ക് പണം നല്കുന്നത് വണ്ടൻപതാൽ പള്ളി ഭാഗത്ത് നിന്നും മുപ്പത്തിയഞ്ചാം മൈലിലേക്കുള്ള റോഡിൽ താമസിക്കുന്നയാളാണ്

ബൈക്കും, കാറും പണയം പിടിച്ചാണ് 23 കാരനായ പീക്കിരി പയ്യൻ്റെ ബ്ലേഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തു സെൻറിലെ മുൻ ചുമട്ടുകാരനായ കൊള്ള പലിശക്കാരൻ ഓട്ടോക്കാരും,ബസുകാരും, വ്യാപാരികളുമടക്കം നിരവധി കുടുംബങ്ങളെയാണ് തകർത്ത് കളഞ്ഞത്.

ചുമട്ടുകാരൻ്റെ സഹോദരനും ബ്ലേഡ് ഇടപാട് തന്നെയാണ്. കോവിഡിൻ്റെ ദുരിതത്തിലും ഒരു മര്യാദയുമില്ലാത്ത പിരിവാണ് ഇവർ നടത്തുന്നത് ചുമട്ടുകാരനോട് 10000 രൂപ വാങ്ങിയാൽ പത്താം പൊക്കം ആയിരം രൂപ പലിശ നല്കണം. മൂന്ന് മാസം കൊണ്ട് മുതൽ തിരികെ പിടിക്കുന്നതാണ് ഇയാളുടെ രീതി.

മുൻ ചുമട്ടുകാരനായ ഇയാൾക്ക് ഇന്ന് ലക്ഷങ്ങളുടെ ആസ്തിയാണ്.

കരാട്ടേക്കാരനായ കേറ്ററിംങ് സർവ്വീസുകാരനും ഇതേ കണക്കിലാണ് പണം നല്കുന്നത്. പത്താം കളമെന്ന ഓമനപേരുള്ള ബ്ലേഡിൽ തല വെച്ച് ആത്മഹത്യയുടെ പടിവാതിൽക്കലെത്തി നിൽക്കുന്ന നിരവധി കുടുംബങ്ങളാണ് മുണ്ടക്കയം, പത്തു സെൻ്റ്, വണ്ടൻപതാൽ മേഖലയിലുള്ളത്; തുടരും!