play-sharp-fill
മാതൃഭൂമി മാനേജിംങ് ഡയറക്ടറും രാജ്യസഭാ എംപിയുമായ എം.പി വീരേന്ദ്രകുമാർ അന്തരിച്ചു

മാതൃഭൂമി മാനേജിംങ് ഡയറക്ടറും രാജ്യസഭാ എംപിയുമായ എം.പി വീരേന്ദ്രകുമാർ അന്തരിച്ചു

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: മാതൃഭൂമി മാനേജിംങ് ഡയറക്ടറും രാജ്യസഭാ എംപിയുമായ എം.പി വീരേന്ദ്രകുമാർ (84) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നു ദിവസങ്ങളോളമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. പേസ്‌മേക്കർ അടക്കമുള്ളവ ഘടിപ്പിച്ചാണ് ഹൃദയമിടിപ്പ് അടക്കം നിലനിർത്തിയിരുന്നത്. വ്യാഴാഴച വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് മരണം സംഭവിച്ചത്.


വയനാട്ടിൽ ജനിച്ച വീരേന്ദ്രകുമാറിന്റെ പ്രവർത്തന പഥം കോഴിക്കോടായിരുന്നു. ജനതാപാർട്ടിയുടെ കേരളത്തിലെ നേതൃനിരയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ ജനതയുടെ സംസ്ഥാന പ്രസിഡന്റായ വീരേന്ദ്രകുമാർ, മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1936 ജൂലായി 22 ന് വയനാട് കൽപ്പറ്റയിലാണ് ഇദ്ദേഹം ജനിച്ചത്. സോഷ്യലിസ്റ്റ് നേതാവ് മദ്രാസ് നിയമസഭാ അംഗവും എം.കെ പത്മപ്രഭാഗൗണ്ടറുടെ മകനായിരുന്നു വീരേന്ദ്രകുമാർ. 1987 ൽ കേരള നിയമസഭാ അംഗവും വനം വകുപ്പ് മന്ത്രിയുമായിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും, തൊഴിൽ വകുപ്പിന്റെ ചുമതയുള്ള സ്വതന്ത്ര സഹമന്ത്രിയുമായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.

2010 ൽ ഹൈമവത ഭൂവിൽ എന്ന കൃതിയ്ക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2002 ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2008 ൽ ഇദ്ദേഹത്തിനു വയലാർ അവാർഡ് ലഭിച്ചിട്ടുണ്ട്.