സ്‌കൂളുകൾ തുറന്നു, പുതിയ അധ്യയനവർഷത്തിലേക്ക്; വർണാഭമായി എംസിവിഎച്ച്എസ്എസ് ആർപ്പുക്കര സ്കൂളിലെ പ്രവേശനോത്സവം ; സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
എംസിവിഎച്ച്എസ്എസ് ആർപ്പുക്കര സ്കൂളിൽ പ്രവേശനോത്സവം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മഹേഷ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമെന്റോ നൽകി അഭിനന്ദിച്ചു.
മുഴുവൻ A+ നേടിയ വിദ്യാർത്ഥികൾക്കായി ഡോക്ടർ റോസിലി തോമസിന്റെ നാമത്തിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ ഡോക്ടർ റോസമ്മ സോണി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സിഎസ്ആർ ഫണ്ട് വഴി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സോണൽ മാനേജർ ഷിബു ജേക്കബ് നിർവഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിലേക്ക് പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്കായുള്ള പഠനോപകരണ വിതരണവും നടന്നു. ചടങ്ങിൽ അർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് ദീപ ജോസ്, വാർഡ് മെമ്പർ അരുൺ ഫിലിപ്പ്, മനോജ് ഡി ശങ്കർ, ഡോക്ടർ റോസിലി തോമസ്,ഹയർ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ശോഭന മാരി, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ രന്ധു സാറാ കുര്യൻ, പിടിഎ എക്സിക്യൂട്ടീവ് അംഗം ഡോക്ടർ ഹരിലക്ഷ്മീന്ദ്രകുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് പ്രീതി ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീന പി എ കൃതജ്ഞതയും പറഞ്ഞു.