video
play-sharp-fill

എംസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രികനു ഗുരുതര പരിക്ക്: ഇന്നു രാവിലെ 6.30-നാണ് അപകടം: നിയന്ത്രണം തെറ്റിയ കാർ തേങ്ങാ കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

എംസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രികനു ഗുരുതര പരിക്ക്: ഇന്നു രാവിലെ 6.30-നാണ് അപകടം: നിയന്ത്രണം തെറ്റിയ കാർ തേങ്ങാ കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

Spread the love

അടൂർ: എംസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രികനു ഗുരുതര പരിക്ക്.

ലോറി തലകീഴായി മറിഞ്ഞു.

 

നിയന്ത്രണം തെറ്റിയ കാർ തേങ്ങാ കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം സി റോഡിൽ കൈപ്പുഴ വലിയ പാലത്തിന് സമീപം രാവിലെ 6.30 ഓടെ ആണ് അപകടം.

പൊള്ളാച്ചിയിൽ നിന്നും കൊട്ടാരക്കരക്ക് തേങ്ങാ കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടു മറിഞ്ഞത്.

എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം തെറ്റി ലോറിയിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ വാഹനത്തിൽ കുടുങ്ങി.

റോഡിലേക്ക് തേങ്ങാ മുഴവൻ വീണ് ചിതറി.

ഇതോടെ എം സി റോഡിൽ ഗതാഗത കുരുക്ക്.

അടൂരിൽ നിന്നും ഫയർ ഫോഴ്സും പന്തളം പോലീസും സ്ഥലത്തെത്തി കാറിൽ കുടുങ്ങിയ ആളെ ഡോർ കട്ടു ചെയ്തു പുറത്തെടുത്ത് ആശുപത്രിയിലാക്കി.

ക്രെയിൻ ഉപയോഗിച്ചാണ് ലോറി മാറ്റി ഗതാഗതം പുന്ന സ്ഥാപിച്ചത്.