ഫാന്റസിയെ യാഥാർത്ഥ്യമാക്കി മക്ലാരന്റെ പുതിയ സോളസ് ജിടി ഹൈപ്പർകാർ
ബ്രിട്ടീഷ് ഹൈപ്പർകാർ ബ്രാൻഡായ മക്ലാരൻ ഒരു പുതിയ സിംഗിൾ-സീറ്റ്, ട്രാക്ക് കാർ അവതരിപ്പിച്ചു. ഇത് ഒരു വീഡിയോ ഗെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് അവകാശപ്പെടുന്നത്. ‘മക്ലാരൻ സോൾസ് ജിടി’ എന്ന് പേരിട്ടിരിക്കുന്ന ഈ കാർ ഗ്രാൻ തുറാസ്മോ സ്പോർട്ട് വീഡിയോ ഗെയിമിനായി വികസിപ്പിച്ചെടുത്ത മക്ലാരൻ വിഷൻ ഗ്രാൻ തുറാസ്മോ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
25 യൂണിറ്റുകളായി പരിമിതപ്പെടുത്തിയ മക്ലാരൻ സോൾസ് ജിടിയുടെ ഓരോ യൂണിറ്റും ഏകദേശം 3.6 മില്യൺ ഡോളർ വിലയിൽ വിൽക്കും. അതായത് 28.36 കോടി രൂപക്ക്.
Third Eye News K
0