
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോവിഡ് എന്നു സംശയിച്ചു അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച അതിഥി തൊഴിലാളി മരിച്ചു. പത്തനംതിട്ട ഇലന്തൂരിൽ നിന്നും പിനിയും അസ്വസ്ഥതയും ബാധിച്ച് എത്തിച്ച അതിഥി തൊഴിലാളിയാണ് വ്യാഴാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
പത്തനംതിട്ട ഇലന്തൂരിലെ ഇന്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായ ബീഹാർ സ്വദേശി ശിവപൂജൻ (25) ആണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ഇയാൾക്കു പനിയും ചുമയു ബാധിച്ചതിനെ തുടർന്ന് കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അവിടെ സ്രവ പരിശോധനയ്ക്ക് സാംബിൾ ശേഖരിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇയാൾ അബോധാവസ്ഥയിലായി. ബുധനാഴ്ച രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന് രാത്രി 9.30 ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മെഡിസിൻ ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ കഴിയുകയായിരിന്ന ശിവപൂജൻ വ്യാഴാഴ്ച രാവിലെ 6 ന് മരിച്ചു.കോഴഞ്ചേരി ആശുപത്രിയിൽ നിന്ന് സ്രവ പരിശോധന ഫലം ലഭിച്ച ശേഷമേ മൃതദേഹം വിട്ടുനൽകുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.