അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കുരുന്നുകളെ കൈ പിടിച്ച് നടത്തി മെഡിക്കൽ വിദ്യാർത്ഥികൾ; മെഡിക്കൽ കോളജിലെ എസ് എഫ് ഐ യൂണിറ്റ് ഏറ്റെടുത്തത് പഠനത്തിൽ മികച്ച നാൽപ്പത് കുട്ടികളെ
സ്വന്തം ലേഖകൻ
കോട്ടയം: പഠനത്തിൽ മികച്ചു നിൽക്കുന്ന നാൽപ്പത് കുരുന്നുകൾക്ക് അക്ഷരമുറ്റത്തേയ്ക്ക് വഴികാട്ടി എസ് എഫ് ഐ. മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികൾക്ക് പഠനത്തിൽ വഴികാട്ടിയായത്. എസ് എഫ് ഐ കോട്ടയം മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പഠനോപകരണ വിതരണ പരിപാടി ‘അക്ഷരമുറ്റത്തേക്ക് – 2019’ ലാണ് കുരുന്നുകളെ മെഡിക്കൽ വിദ്യാർത്ഥികൾ ദത്തെടുത്തത്.
തുടർച്ചയായ നാലാം വർഷമാണ് വിദ്യാർത്ഥികളും,അധ്യാപകരുമുൾപ്പെടുന്ന സുമനസ്സുകളുടെ സഹായഹസ്തം കുട്ടികളിലെത്തിക്കുന്നത്.ചേട്ടന്മാരുടെയും ചേച്ചിമാരുടെയും സ്നേഹസമ്മാനങ്ങൾ ഏറ്റുവാങ്ങി നാളെയുടെ പുഷ്പങ്ങൾ പുഞ്ചിരി സമ്മാനിച്ച് യാത്ര പറഞ്ഞു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ദേവി കൃഷ്‌ണയെയും പുരസ്‌കാരം നൽകി അനുമോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂണിറ്റ് പ്രസിഡന്റ് ദിവ്യ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. മഹേഷ് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.