കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗികളെ മയക്കാതെ ശസ്ത്രക്രിയ നടത്തി; ന്യൂറോ സര്‍ജറി വിഭാഗം തലയോട്ടി തുറന്നുനടത്തിയത് എവേക് ക്രീനിയോട്ടമി ശസ്ത്രക്രിയ

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി വിഭാഗം തലയോട്ടി തുറന്നുനടത്തിയ രണ്ടു അപൂര്‍വ ശസ്ത്രക്രിയകളും വിജയം. കടുത്തുരുത്തി തിരുവമ്ബാടി മറ്റക്കോട്ടില്‍ പീറ്റര്‍ എം. വര്‍ക്കി (46), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി പ്രദീപ്(49) എന്നിവരാണ് ശസ്ത്രക്രിയകള്‍ക്ക് വിധേയരായത്.

കഴിഞ്ഞ ജൂലൈ 27ന് വലതുകൈ സ്വാധീനമില്ലാതെ പോകുന്നതു പോലുള്ള രോഗലക്ഷണവുമായി പീറ്ററും ആഗസ്റ്റ് 17ന് തലക്കകത്തെ മുഴ നീക്കുന്നതിനായി പ്രദീപും ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണനെ കണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്യൂമര്‍ വളരുന്നുണ്ടെന്നറിഞ്ഞ ഉടന്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സാധാരണ രീതിയില്‍ രോഗികളെ പൂര്‍ണമായി മയക്കി, ഈ ശസ്ത്രക്രിയ നടത്തിയാല്‍ രോഗികള്‍ക്ക് സംസാരശേഷി നഷ്ടപ്പെടുവാനും ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോകാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് എവേക് ക്രീനിയോട്ടമി ശസ്ത്രക്രിയ നടത്തിയത്. ട്യൂമര്‍ ബാധിച്ച രോഗികളെ പൂര്‍ണമായി മയക്കാതെ (അനസ്‌തേഷ്യ നല്‍കാതെ) അവരുമായി സംസാരിച്ച്‌കൊണ്ട് നടത്തുന്ന എവേക് ക്രീനിയോട്ടമി ശസ്ത്രക്രിയയാണ് വിജയമായത്.