play-sharp-fill
കോട്ടയം മെഡിക്കൽ കോളജിലെ വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും: പേരൂർ സ്വദേശിയായ ഞരമ്പുരോഗിയെ ഗാന്ധിനഗർ പൊലീസ് പൊക്കി: രോഗിക്ക് പൊലീസ് വക കേസും ചികിത്സയും

കോട്ടയം മെഡിക്കൽ കോളജിലെ വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും: പേരൂർ സ്വദേശിയായ ഞരമ്പുരോഗിയെ ഗാന്ധിനഗർ പൊലീസ് പൊക്കി: രോഗിക്ക് പൊലീസ് വക കേസും ചികിത്സയും

ക്രൈം ഡെസ്ക്

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയ്ക്കു സമീപത്തെ വനിതാ ഡോക്ടർമാരുടെ ഹോസ്റ്റലിനു മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയ പേരൂർ സ്വദേശിയായ ഞരമ്പുരോഗിയെ ഗാന്ധിനഗർ പൊലീസ് പൊക്കി അകത്താക്കി. ഏറ്റുമാനൂർ പേരൂർ തുണ്ടിയിൽ വീട്ടിൽ അജയ്ജി കുര്യാക്കോസിനെ (43)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ് ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്.

പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സ്ഥിരമായി ഹോസ്റ്റലിന് മുന്നിൽ ബൈക്കിലെത്തി പെൺകുട്ടികളെ ശല്യം ചെയ്തിരുന്ന ഞരമ്പുരോഗിയെയാണ് പൊലീസ് പൊക്കിയത്. ഒരു മാസത്തിലേറെയായി മെഡിക്കൽ കോളജ് ഐസിച്ച് റോഡരികിൽ പ്രവർത്തിക്കുന്ന വനിതാ ഡോക്ടർമാരുടെ ഹോസ്റ്റലിന് മുന്നിൽ ഇയാൾ ശല്യവുമായി എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിൽ എത്തിയ ശേഷം പെൺകുട്ടികളുടെ ഹോസ്റ്റലിന്റ മതിലിൽ കയറി നിൽക്കും. തുടർന്ന് , ജനൽ പാളി തുറന്ന് കിടക്കുന്ന സ്ഥലങ്ങളിലേയ്ക്ക് നോക്കി പെൺകുട്ടികളെ ചൂളമടിച്ച് വിളിക്കും. തുടർന്ന് ഇവർ പുറത്തേയ്ക്ക് നോക്കുമ്പോൾ നഗ്നതാ പ്രദർശനം നടത്തും. പകൽ റോഡിലൂടെ നടന്ന് പോകുന്ന യുവ വനിതാ ഡോക്ടർമാർക്ക് നേരെയും ഇയാൾ ശല്യം തുടർന്നു.

ഹോസ്റ്റലിന് മുന്നിലും , വഴിയിലും പോലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടികൾക്ക് നടക്കാനാവാത്ത സ്ഥിതിയായിരുന്നു. ഇതേ തുടർന്നാണ് ഹോസ്റ്റലിലെ വനിതാ വിദ്യാർത്ഥികൾ ചേർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് സംഘം മഫ്തിയിൽ പ്രദേശത്ത് നിരീക്ഷണം നടത്തി രോഗിയെ പിടികൂടുകയായിരുന്നു. ശല്യക്കാരനായ ഞരമ്പു രോഗിക്കെതിരെ കേസെടുത്ത ശേഷം ചികിത്സയും പൊലീസ് നൽകിയിട്ടുണ്ട്.