play-sharp-fill
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും റോഡരികിൽ തള്ളിയ രോഗി മരിച്ച സംഭവം കൊലപാതം: പ്രതി അറസ്റ്റിൽ; രോഗിയെ അടിച്ചു കൊന്നത് ക്രിക്കറ്റ് സ്റ്റമ്പിന്: മരണകാരണമായ ഗുരുതര വീഴ്ച വരുത്തിയ മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ നടപടിയില്ല

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും റോഡരികിൽ തള്ളിയ രോഗി മരിച്ച സംഭവം കൊലപാതം: പ്രതി അറസ്റ്റിൽ; രോഗിയെ അടിച്ചു കൊന്നത് ക്രിക്കറ്റ് സ്റ്റമ്പിന്: മരണകാരണമായ ഗുരുതര വീഴ്ച വരുത്തിയ മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ നടപടിയില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശാസ്ത്രി റോഡരികിൽ തള്ളിയ രോഗി മരിച്ച സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ഗുരുതരമായി പരിക്കേറ്റ രോഗിയെ നഗരമധ്യത്തിലെ റോഡരികിൽ തള്ളുകയും, മരണത്തിന് കാരണമാകുന്ന ഗുരുതര പിഴവ് വരുത്തുകയും ചെയ്ത മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല.


കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്ലം മുളവന മകളുവിള വീട്ടിൽ ബിയാത്രോസിന്റെ മകൻ ബിജു(46)വിനെ ശാസ്ത്രി റോഡരികിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ എട്ടിന് നാഗമ്പടത്തുണ്ടായ അടിപിടിയിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ബിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാഴ്ച വിശ്രമം നിർദേശിച്ച ബിജുവിനെ ഇവിടെ നിന്നും ജനറൽ ആശുപത്രിയിലേയ്ക്കു റഫർ ചെയ്യുകയായിരുന്നു. എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രോഗിയെ എത്തിച്ച ആംബുലൻസ് ഡ്രൈവറും ജീവനക്കാരനും ചേർന്ന് രോഗിയെ ശാസ്ത്രി റോഡരികിൽ ഇറക്കി വിടുകയായിരുന്നു. രോഗി ആവശ്യപ്പെട്ട പ്രകാരമാണ് ഇയാളെ റോഡരികിൽ ഇറക്കിവിട്ടതെന്ന വാദമാണ് ഇയാൾ ആശുപത്രി ജീവനക്കാർ ഉയർത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡരികിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ കിടന്ന ബിജുവിന്റെ അവസ്ഥ തേർഡ് ഐ ന്യൂസ് ലൈവാണ് പുറത്തു വിട്ടത്. തേർഡ് ഐ ന്യൂസ് ലൈവ്, ഉടൻ തന്നെ വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും, കളക്ടർ അടിയന്തിരമായി ഇടപെട്ട് ഇയാളെ ആശുപത്രിയിലേയ്ക്കു മാറ്റാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിജുവിന് ഏപ്രിൽ എട്ടിനു തലയ്ക്ക് അടിയേറ്റതായി കണ്ടെത്തിയത്. ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച്, ബിജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നു കണ്ടെത്തി. തുടർന്നാണ് ബിജുവിന്റെ തലയ്ക്ക് അടിച്ച കണ്ണൂർ വയത്തൂർ ഉള്ളിക്കൽ മംഗലത്ത് പുത്തൻവീട്ടിൽ ഷിജു എം.ആന്റണിയെ(32) പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടെ ഷിജു, ബിജുവിന്റെ തലയ്ക്കു ക്രിക്കറ്റ് സ്റ്റമ്പിന് അടിക്കുകയായിരുന്നു. ഈ അടിയേറ്റാണ് ബിജുവിന്റെ തല പൊട്ടിയതും കാലിനു പരിക്കേറ്റതും. ഇത്രയും ഗുരുതരമായ പരിക്കുമായി ആശുപത്രിയിൽ എത്തിയ വ്യക്തിയെയാണ് അടിസ്ഥാനപരമായ ചികിത്സ മാത്രം നൽകിയ ശേഷം റോഡരികിൽ തള്ളിയത്. ഇത്രയും ഗുരുതരമായ വീഴ്ച വരുത്തിയ ആംബുലൻസ് ഡ്രൈവർക്കെതിരെയും ആശുപത്രി ജീവനക്കാർക്കെതിരെയും ഇതുവരെയും യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല.