video
play-sharp-fill

മെഡിക്കൽ കോളജ് റോഡിലെ കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചു: നടപടി നോട്ടീസ് നൽകി രണ്ടാഴ്ചയ്ക്ക് ശേഷം

മെഡിക്കൽ കോളജ് റോഡിലെ കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചു: നടപടി നോട്ടീസ് നൽകി രണ്ടാഴ്ചയ്ക്ക് ശേഷം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി റോഡിലെ കയ്യേറ്റങ്ങൾക്കും അനധികൃത കച്ചവടത്തിനും എതിരെ കർശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഒഴിയാത്ത കച്ചവടക്കാരെയാണ് ബലം പ്രയോഗിച്ച് പൊലീസ് സഹായത്തോടെ ഒഴിപ്പിക്കുന്നത്.

മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് മുന്നിലെ റോഡിൽ വൻ തോതിൽ കയ്യേറ്റം ഉള്ളതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇത് മൂലം റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായും ,ഗതാഗതക്കുരുക്ക് കൂടുന്നതായും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ കയ്യേറ്റം ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയത്. അനധികൃത കച്ചവടക്കാർക്കും കയ്യേറ്റക്കാർക്കും രണ്ടാഴ്ച സമയമാണ് സാധനങ്ങൾ ഒഴിപ്പിക്കാൻ അനുവദിച്ചത്.
എന്നാൽ പലരും സാധനങ്ങൾ ഒഴിപ്പിക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യുട്ടീവ് എൻജിനീയർ സണ്ണിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പരിസരത്തെ കയ്യേറ്റം ഒഴിപ്പിച്ചു. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ അനൂപ് ജോസും സംഘവും കയ്യേറ്റം ഒഴിപ്പിക്കലിന് സുരക്ഷ ഒരുക്കി.
കച്ചവടക്കാരും ജീവനക്കാരും പ്രതിഷേധവുമായി എത്തിയത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group