കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രി കോമ്പൗണ്ടിൽ തീപിടുത്തം; കൂട്ടിയിട്ടിരിന്ന വേസ്റ്റിനാണ് തീപിടിച്ചത്; മെഡിക്കൽ കോളേജ് പുകയിൽ മുങ്ങി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം:കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രി കോമ്പൗണ്ടിൽ തീപിടുത്തം; കൂട്ടിയിട്ടിരിന്ന വേസ്റ്റിനാണ് തീപിടിച്ചത്; മെഡിക്കൽ കോളേജ് പുകയിൽ മുങ്ങി.

video
play-sharp-fill

മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നഭാഗത്താ വൻ തീപിടുത്തമുണ്ടായത്. ശാനിയാഴ്‌ച 2.30 ഓടെയാണ്‌ തീപിടുത്തം ഉണ്ടായത്‌.

ഗൈനക്ക്‌ വിഭാഗത്തിലേക്ക്‌ പോകുന്ന ഭാഗത്തെ പറമ്പിൽ പ്ലാസ്‌റ്റിക് കവറുകളിലാക്കി കൂട്ടിയിട്ടിരുന്ന മാലിന്യമാണ്‌ അഗ്‌നിക്കിരയായത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ കൂട്ടിയിടുന്ന മാലിന്യം ഉണങ്ങിയ ശേഷം അവ വേർതിരിച്ച്‌ വിൽക്കുകയായിരുന്നു പതിവ്‌.

ഏങ്ങനെയാണ്‌ തീപിടിച്ചതെന്ന്‌ അറിവായിട്ടില്ല. കോട്ടയത്ത്‌ നിന്നും ഫയർഫോഴ്‌സ്‌ എത്തി തീയണയ്‌ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.

വലിയ പുക മെഡിക്കൽ കോളേജ് പ്രദേശമാകെ വ്യാപിച്ചിട്ടുണ്ട്‌.