തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന എംസി റോഡ് ആറ് വരിപ്പാതയാക്കുന്നു ; ഭരണാനുമതി ലഭിച്ചുവെന്നറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോട്ടയം : എം സി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്.
ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്. ഫേസ്ബുക്ക് റീലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയാണ് എംസി റോഡ്. മൊത്തത്തില്‍ റോഡിന് 240.6 കി.മീ. ദൈർഘ്യം ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലസ്ഥാനമായ തിരുവനന്തപുരത്തെ കേശവദാസപുരത്തുനിന്നും നിന്നു തുടങ്ങി വെമ്ബായം, വെഞ്ഞാറമൂട്, കിളിമാനൂർ, നിലമേല്‍, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, , ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം, ഏറ്റുമാനൂർ, കുറവിലങ്ങാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്ബാവൂർ, കാലടി വഴി അങ്കമാലി വരെ നീളുന്ന ഈ പാത അങ്കമാലിയില്‍ ദേശീയപാത 47-ല്‍ ചേരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.