എം സി റോഡിൽ കോട്ടയം നാട്ടകം പൊളിടെക്നിക് കോളേജിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ച് അപകടം ; കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Spread the love

കോട്ടയം : എം സി റോഡിൽ കോട്ടയം നാട്ടകം പൊളിടെക്നിക് കോളേജിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ച് യുവാവ് മരിച്ചു.

സ്കൂട്ടർ യാത്രക്കാരനായ കൊല്ലം ചാത്തന്നൂർ സ്വദേശി സിദ്ധാർത്ഥ് (20) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ.ഇന്ന് രാവിലെ പത്തരയോട് കൂടി നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം ഭാഗത്തുനിന്നും എത്തിയ സ്കൂട്ടർ നിയന്ത്രണം നഷ്ടമായി സ്വകാര്യ ബസ്സിലും പിന്നീട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവാവിനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി.