video
play-sharp-fill

എം.സി റോഡിൽ ചിങ്ങവനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്; എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു

എം.സി റോഡിൽ ചിങ്ങവനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്; എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം: എം.സി റോഡിൽ ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിനു മുന്നിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേയ്ക്കു തണൽ മരം ഒടിഞ്ഞു വീണു. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. റോഡരികിൽ നിന്ന തണൽ മരം അപകടകരമായി നിൽക്കുകയായിരുന്നു. ഈ മരമാണ് ഇതുവഴി കടന്നു വന്ന കാറിനു മുകളിലേയ്ക്ക് ഒടിഞ്ഞു വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിനു മുകളിൽ മരത്തിന്റെ ശിഖരങ്ങൾ മാത്രമാണ് വീണത് അതുകൊണ്ടു തന്നെ വൻ ദുരന്തം ഒഴിവായി. റോഡിനു നടുവിൽ മരം വീണു കിടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ളവ റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.

അഗ്നിരക്ഷാ സേനയും ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ചിങ്ങവനം പൊലീസ് റോഡിലിറങ്ങി ഗതാഗതം വഴി തിരിച്ചു വിടുന്നുണ്ട്. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി മരം വെട്ടിമാറ്റി റോഡിലെ ഗതാഗത തടസം ഒഴിവാക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.