video
play-sharp-fill
എംസി റോഡിൽ നീലിമംഗലത്ത് അപകട പരമ്പര: മൂന്നു കാറുകൾ കൂട്ടിയിടിച്ചു; അപകടത്തിൽ കാർ യാത്രക്കാർക്ക് നിസാര പരിക്ക്; നീലിമംഗലത്ത് ഗതാഗതം തടസപ്പെട്ടു

എംസി റോഡിൽ നീലിമംഗലത്ത് അപകട പരമ്പര: മൂന്നു കാറുകൾ കൂട്ടിയിടിച്ചു; അപകടത്തിൽ കാർ യാത്രക്കാർക്ക് നിസാര പരിക്ക്; നീലിമംഗലത്ത് ഗതാഗതം തടസപ്പെട്ടു

അപ്‌സര കെ.സോമൻ

കോട്ടയം: എംസി റോഡിൽ നീലിമംഗലത്ത് വാഹനങ്ങളുടെ കൂട്ടയിടി. മൂന്നു കാറുകൾ ഒന്നിനു പിന്നാലെ ഒന്നായി കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടു കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കോട്ടയം നഗരത്തിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറുകളാണ് നീലിമംഗലം പാലത്തിനു സമീപം കൂട്ടിയിടിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന ഒമിനി വാൻ നീലിംഗലം പാലത്തിനു മുന്നിൽ പെട്ടന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഈ സമയം ഇതിനു പിന്നാലെ എത്തിയ ടാറ്റാ ഇൻഡിഗോയും, ആൾട്ടോ കെ.ടെന്നും, ടയോട്ടയും ഒന്നിന് പിന്നാലെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളുടെ മുൻ ഭാഗവും പിൻ ഭാഗവും തകർന്നു. അപകടത്തെ തുടർന്നു കാർ യാത്രക്കാരായ രണ്ടു പേർക്കു നിസാര പരിക്കേറ്റു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. അപകടത്തെ തുടർന്നു എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയതിനു ശേഷമാണ് മറ്റു വാഹനങ്ങൾക്കു കടന്നു പോകാൻ സാധിച്ചത്.