എം.സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ടി.പി: ശക്തമായ നടപടികൾ 15 ദിവസത്തിനുള്ളിൽ; ഒഴിഞ്ഞു പോകാൻ വഴിയോരക്കച്ചവടക്കാർക്ക് നോട്ടീസ്
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ശക്തമായ നടപടികളുമായി കെ.എസ്.ടി.പി രംഗത്ത്. എം.സി റോഡിൽ ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ വരെയുള്ള പ്രദേശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായാണ് കെ.എസ്.ടി.പി ആദ്യ ഘട്ടമായി നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ പ്രദേശത്തെ റോഡരികിലെ അനധികൃത കയ്യേറ്റക്കാർക്ക് കെ.എസ്.ടി.പി നോട്ടീസ് നൽകിയിട്ടുണ്ട്.
വഴിയോരക്കച്ചവടം, തട്ടുകടകൾ, പെട്ടിക്കടകൾ എന്നിവയ്ക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വഴിയോരത്ത് ഇത്തരത്തിൽ അനധികൃതമായി കടകൾ നടത്തുന്നത് മൂലം ആളുകൾക്ക്ും വാഹനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ടി.പി നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അപകടങ്ങൾ അടക്കം ഉണ്ടാകുന്ന സാഹചര്യത്തിലാണ് കർശന നടപടിയുമായി കെ.എസ്.ടി.പി രംഗത്ത് ഇറങ്ങുന്നത്.
ഈ സ്ഥാപനങ്ങൾക്കെല്ലാം കെ.എസ്.ടി.പി നോട്ടീസ് നൽകിയിട്ടുണ്ട്. ഈ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം സ്വയം ഒഴിഞ്ഞു പോകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. സ്വയം ഒഴിഞ്ഞു പോയില്ലെങ്കിൽ കർശന നടപടികളിലേയ്ക്ക് കടക്കുമെന്നും കെ.എസ്.ടി.പി അറിയിക്കുന്നു. സ്വയം ഒഴിഞ്ഞു പോകാത്തവരിൽ നിന്നും ഒഴിപ്പിക്കുന്നതിനു ചിലവാകുന്ന തുക ഈടാക്കുമെന്നും കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Third Eye News Live
0