എംസി റോഡരികിലേക്ക് നെൽകൃഷിയെത്തുന്നു: പുതുചരിത്രം കുറിയ്ക്കാൻ ജനകീയ കൂട്ടായ്മ

എംസി റോഡരികിലേക്ക് നെൽകൃഷിയെത്തുന്നു: പുതുചരിത്രം കുറിയ്ക്കാൻ ജനകീയ കൂട്ടായ്മ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന പാതയായ എംസി റോഡരികിലേക്ക് നെൽകൃഷി മടങ്ങിയെത്തുന്നു. നിലമുടമകൾ മൂന്നു പതിറ്റാണ്ടായി തരിശിട്ടിരുന്ന കാക്കൂർ – ചമ്പംവലി പാടശേഖരങ്ങൾ സന്നദ്ധരായ കൃഷിക്കാർക്ക് കൃഷിയിറക്കാൻ താൽക്കാലികമായി വിട്ടു നൽകിക്കൊണ്ട് റവന്യ ഡിവിഷണൻ ആഫീസർ ഉത്തരവിട്ടതിനെ തുടർന്നാണ് അഡ്വ.കെ.അനിൽകുമാറിന്റെ നേത്യത്വത്തിലുള്ള ജനകീയ കൂട്ടായ്മ 4 ഹിറ്റാച്ചി യന്ത്രങ്ങൾ 60 ദിവസം പ്രവർത്തിപ്പിച്ച് തരിശ് പാടങ്ങൾ തെളിച്ചെടുത്തത്.

മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി എബി കുന്നേപ്പറമ്പിൽ പ്രസിഡന്റായുള്ള പാടശേഖര സമിതിയാണ് ഇവിടെ കൃഷിയിറക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡരുകിലുള്ള അമ്പതിലേറെ ഏക്കർ നെല്പാടങ്ങളുടെ തരിശുനില കൃഷി ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 9 ന് നിർവഹിക്കുമെന്ന് മിനച്ചിലാർ – മിനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ കെ.അനിൽ കുമാർ അറിയിച്ചു.

ഈ വർഷത്തെ പുഞ്ചകൃഷിയുടെ വിളവെടുപ്പ് പലയിടത്തും ആരംഭിച്ചു കഴിഞ്ഞു. കൃഷി വൈകിയിട്ടും ഈവർഷം തന്നെ കൃഷിയിറക്കുമെന്ന ധിരമായ നിലപാട് കർഷകർ സ്വീകരിച്ചിരിക്കയാണ്.

തൊണ്ണൂറ് ദിവസത്തിൽ മൂപ്പെത്തുന്ന മണിരത്നമെന്ന വിത്താണ് വിതയ്ക്കുന്നത്. കഴിഞ്ഞ വർഷം പൂഴിക്കുന്ന് തരുത്തുമ്മേൽചിറ പാടത്തും ഫെബ്രുവരി ആദ്യവാരം വിതയ്ക്കുകയും വിളവെടുപ്പ് ലാഭകരമായി നടത്തുകയും ചെയ്തിരുന്നു. തരിശുനിലക്കൃഷിക്കായി തരിശുഭൂമി വിട്ടു നൽകുന്നതിലുണ്ടാകുന്ന പ്രതിസന്ധിയാണ് നിലമൊരുക്കൽ വൈകിക്കുന്നത്. അതിനു പരിഹാരമുണ്ടാകണമെന്നും ജനകിയ കൂട്ടായ്മ ആവശ്യപ്പെടുന്നു.