
കുറവിലങ്ങാട് : വെമ്പള്ളിയിൽ വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കടപ്ലാമറ്റം മണ്ണാത്തിക്കുഴിപ്പാറ ആനപ്പാറയിൽ ബിനോയിയുടെ മകൻ ജോസ്‌വിൻ ബിനോയ് (23) ആണ് മരിച്ചത്
മോനിപ്പള്ളി ആച്ചിക്കൽ ഭാഗത്ത് ഇലക്ട്രിക് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ ആച്ചിക്കൽ സ്വദേശി എ.എസ്. ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.30-ഓടെയായിരുന്നു അപകടം.
മോനിപ്പള്ളി ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷ റോഡിൽ തിരിക്കുന്നതിനിടയിൽ കൂത്താട്ടുകുളം ഭാഗത്തുനിന്ന് വന്ന കാറുമായി ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് മാറി വഴിയോരത്തെ കുഴിയിലേക്ക് പതിച്ചു. നെടുമ്പാശേരി വിമാനത്താവത്തിൽ പോയി മടങ്ങി വരുകയായിരുന്നു കാർ യാത്രികർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


