ഒറ്റ റണ്ണിന് സഞ്ജു മടങ്ങി: 45 റണ്ണിന് ചെന്നൈയ്ക്ക് മുന്നിൽ മുട്ട് മടക്കി രാജസ്ഥാൻ: പോയിൻ്റ് ടേബിളിൽ രാജസ്ഥാൻ പിന്നിൽ
സ്പോട്സ് ഡെസ്ക്
ചെന്നൈ: ഐപിഎല്‍ 14ആം സീസണിലെ 12ആം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ജയം. 45 റണ്‍സിനാണ് ചെന്നൈ വിജയിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്നോട്ടുവച്ച 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 49 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്‍്റെ ടോപ്പ് സ്കോറര്‍. ചെന്നൈക്കായി മൊയീന്‍ അലി റണ്‍സ് വഴങ്ങി വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ചെന്നൈ വിജയിക്കുന്നത്. രാജസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടു.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ ആദ്യ ഓവറില്‍ തന്നെ 11 റണ്‍സടിച്ചാണ് ചേസിംഗ് ആരംഭിച്ചത്. എന്നാല്‍, 30 റണ്‍സ് നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ടിനു ശേഷം നാലാം ഓവറില്‍ തന്നെ അവര്‍ക്ക് മനന്‍ വോഹ്റയെ (14) നഷ്ടമായി. സഞ്ജു (1) വന്നതും പോയതും പെട്ടെന്നായിരുന്നു. ഇരുവരെയും സാം കറനാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍- ദുബെ സഖ്യം 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ദുബെയുടെ മെല്ലെപ്പോക്ക് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ഒടുവില്‍ ബട്‌ലറെ ജഡേജ പുറത്താക്കി. ആ ഓവറില്‍ തന്നെ ശിവം ദുബെയും (17) പുറത്തായി. പിന്നീട് വിക്കറ്റുകളുടെ ഒരു ഘോഷയാത്ര ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡേവിഡ് മില്ലര്‍ (2), റിയന്‍ പരഗ് (3), ക്രിസ് മോറിസ് (2) എന്നിവര്‍ മൊയീന്‍ അലിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തെവാട്ടിയയും ജയദേവ് ഉനദ്കട്ടും അവസാന ഓവറുകളില്‍ ചില കൂറ്റനടികള്‍ നടത്തി. എന്നാല്‍, തെവാട്ടിയയെ (20) പുറത്താക്കിയ ബ്രാവോ രാജസ്ഥാനെ കളിയില്‍ നിന്ന് പൂര്‍ണമായി പുറത്താക്കി. ഉനദ്കട്ട് (24) അവസാന ഓവറില്‍ ശര്‍ദ്ദുല്‍ താക്കൂറിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി.